എന്‍റെ സത്യാന്വേഷണം – ക്രിസ്തുമതത്തില്‍ നിന്ന് ഹിന്ദുത്വത്തിലേക്ക്

By Krishna Kumar published on September 12, 2020

ആന്ധ്രാ പ്രദേശിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് കുടുംബസമേതം അമേരിക്കയില്‍ സ്ഥിരതമാസമായ ഒരു എച്ച്‌ആര്‍ പ്രൊഫഷണല്‍ ആണ് ശ്രീമതി മേരി സുരേഷ് അയ്യര്‍. അമേരിക്കയില്‍ അദ്ധ്യാപന രംഗത്ത് 20 വര്‍ഷങ്ങളോളം പരിചയമുള്ള മേരി, ഏഴ് പാഠ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.

യഥാര്‍ത്ഥ ഇന്ത്യന്‍ ചരിത്രം രചിക്കാന്‍ സഹായകമായ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ ഹിസ്റ്ററി അവേര്‍നെസ്സ് ആന്ഡ് റിസര്‍ച്ച് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടും മേരി സുരേഷ് അയ്യര്‍ പ്രവര്‍ത്തിക്കുന്നു.

കുട്ടിക്കാലം മുതലേ ഉറച്ച ക്രൈസ്തവ വിശ്വാസത്തില്‍ ജീവിച്ചു വന്ന മേരി, ഒരു ഹിന്ദുവിനെ വിവാഹം കഴിക്കാന്‍ ഇടയായതോടെ, സ്വന്തം കുടുംബത്തില്‍ നിന്നുപോലും അതികഠിനമായ ഒറ്റപ്പെടുത്തല്‍ നേരിടേണ്ടി വരുന്നു. യഥാര്‍ത്ഥ ആത്മീയതയ്ക്ക് കടകവിരുദ്ധമായ ഈ വെറുപ്പിന്‍റെ ഉറവിടം കണ്ടെത്താന്‍ മേരി തീരുമാനിക്കുന്നു. അങ്ങനെയാണ് ബൈബിളിന്‍റെ വിശദമായ പഠനത്തിലേക്ക് അവര്‍ എത്തുന്നത്. ആ പഠനം ബൈബിള്‍ ദൈവത്തെ പറ്റിയും ക്രൈസ്തവ വിശ്വാസത്തെപ്പറ്റിയും മേരിയ്ക്ക് നല്കിയത് തീര്‍ത്തും അപ്രതീക്ഷിതമായ ഉള്‍ക്കാഴ്ചകളായിരുന്നു. താന്‍ കണ്ടെത്തിയതും തന്‍റെ ജീവിതത്തിലൂടെ അനുഭവിച്ചറിഞ്ഞതുമായ സത്യങ്ങളെ മറ്റുള്ളവരുമായി പങ്കു വയ്ക്കുകയാണ് ശ്രീമതി മേരി ഇവിടെ.

ശ്രീമതി മേരി സുരേഷിന്‍റെ ഈ സത്യാന്വേഷണ യാത്രയെ പരിചയപ്പെടുത്തുന്നത് മലയാളികളുടെ പ്രിയങ്കരനായ ശ്രീ സാമുവല്‍ കൂടല്‍.

രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ പ്രഭാഷണത്തിന്‍റെ ആദ്യഭാഗം ബൈബിള്‍ നമ്മെ പരിചയപ്പെടുത്തുന്ന ദൈവത്തെ കുറിച്ചുള്ളതാണ്. ക്രൈസ്തവ സഭയില്‍ നിന്നും രക്ഷപ്പെട്ട് തന്‍റെ പൂര്‍വ്വികരുടെ മതത്തിലേക്ക് മടങ്ങിയെത്താന്‍ മേരിയെ പ്രേരിപ്പിച്ച സ്വന്തം വിലയിരുത്തലുകളാണ് രണ്ടാം ഭാഗത്തുള്ളത്.

Welcome to Haindava Keralam! Register for Free or Login as a privileged HK member to enjoy auto-approval of your comments and to receive periodic updates.

Leave a Reply

Your email address will not be published. Required fields are marked *

 characters available

sixteen − 16 =

Responses

Latest Articles from Divisive Agenda

Did You Know?