തിരുവാഭരണ പാതയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത് അന്വേഷിക്കണം: കെ.സുരേന്ദ്രൻ

By BJP Press Release published on January 18, 2022

കോഴിക്കോട്: ശബരിമലയില്‍ അയ്യപ്പന് ചാര്‍ത്തിയ തിരുവാഭരണം തിരിച്ചുകൊണ്ടു വരാൻ മണിക്കൂറുകൾ ബാക്കി നിൽകെ തിരുവാഭരണ പാതയിൽ നിന്നും കണ്ടെടുത്ത സ്ഫോടക വസ്തുക്കളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആറു ജലാറ്റിൻ സ്റ്റിക്കുകളും ഉപയോഗിച്ച ഒരു സ്റ്റിക്കും കണ്ടെത്തിയതിന് പിന്നിൽ തീവ്രവാദ സാന്നിധ്യമുണ്ടോയെന്ന് അന്വേഷിക്കണം. കോന്നിയിലും പത്തനാപുരത്തും പിടിച്ചെടുത്ത ആയുധശേഖരവുമായി ഇതിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കണം. ഏതാനും നാളുകളായി ഈ പ്രദേശത്ത് അപരിചിതരെ കാണാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞത് ഗൗരവതരമാണ്. ഉപയോഗിച്ച ജലാസ്റ്റിൻ സ്റ്റിക്കിൻ്റെ ബാക്കി ഭാഗം എവിടെ ഉപയോഗിക്കപ്പെട്ടെന്ന് അറിയണം. തിരുവാഭരണ യാത്രയ്ക്ക് കർശനമായ സുരക്ഷ ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു

Welcome to Haindava Keralam! Register for Free or Login as a privileged HK member to enjoy auto-approval of your comments and to receive periodic updates.

Leave a Reply

Your email address will not be published. Required fields are marked *

 characters available

12 − twelve =

Latest Articles from Kerala Focus

Did You Know?