പാലക്കാടിന്റെ സ്വന്തം മെട്രോമാൻ
കഴിഞ്ഞ 67 വർഷമായി സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഞാൻ. നിരവധി പ്രോജക്റ്റുകൾ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട് സമയബന്ധിതമായി വിജയകരമായി തീർത്തിട്ടുമുണ്ട്, കൊങ്കൺ റെയിൽ, ഡെൽഹി മെറ്റ്രൊ ഇതൊക്കെ ഉദാഹരണങ്ങളാണ്.
കഴിഞ്ഞ 10 വർഷമായി ഞാനിവിടെ താമസിക്കുന്നു, രണ്ട് സർക്കാരുകളെയും കണ്ടു. എന്നാൽ ഇവിടെ വികസനം, വ്യവസായം ഇതൊന്നുമില്ല. രണ്ട് മുന്നണികളും തങ്ങളുടെ കാര്യം മാത്രം നോക്കുന്നു. ഇവിടെ വിശുദ്ധവും സുതാര്യവുമായ ഒരു ഭരണം സാധ്യമാകണം എങ്കിൽ അനാവശ്യ വിവാദങ്ങളും അഴിമതിയാരോപണങ്ങളും അവസാനിപ്പിക്കണം, ഈ മുന്നണികളെ പുറത്താക്കി ഭാരതീയ ജനതാ പാർട്ടി അധികാരത്തിലെത്തണം. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം ആർജ്ജിക്കുന്ന പുരോഗതി ബിജെപി വാഗ്ദാനം ചെയ്യുന്ന വിശുദ്ധ ഭരണത്തിന് ഉദാഹരണമാണ്.
മാറി മാറി വന്ന എൽ.ഡി.എഫ് യു.ഡി.എഫ് സർക്കാരുകളൊക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ്. കിറ്റുകൊടുക്കൽ പോലെ ചില സാമൂഹികക്ഷേമ പദ്ധതികൾ നടപ്പാക്കി അതിലൂടെ വോട്ട് നേടാനും അതിനെ വികസനത്തിന്റെയും സദ്‌ഭരണത്തിന്റെയും മേലങ്കി അണിയിച്ച് നിർത്താനുമുള്ള വൃഥാ ശ്രമങ്ങൾ മാത്രമാണ് നടത്തിയത്. അതല്ലാതെ ആർക്കും ഇവിടെ വികസനത്തിനൊ കേരളത്തിന്റെ സമഗ്ര പുരോഗതിക്കൊ യാതൊരു തത്പര്യവുമില്ല.
പ്രളയം കൈകാര്യം ചെയ്തു എന്നതാണല്ലൊ എൽ.ഡി.എഫ് സർക്കാരിന്റെ മറ്റൊരു അവകാശവാദം. തുടർച്ചയയ രണ്ട് വർഷങ്ങൾ നമ്മൾ പ്രളയം നേരിട്ടില്ലെ ? മൂനാമതൊന്നുകൂടി വന്നാൽ തടയാൻ നമുക്കാവുമൊ ? എന്ത് നടപടിയാണ് ഈ വിഷയത്തിൽ സർക്കാർ ചെയ്തത്. ഇനിയൊരു പ്രളയം വന്നാലും ആദ്യ പ്രളയത്തിന്റെ തനിയാവർത്തനം തന്നെയാവില്ലെ ? ഒരൽപ്പമെങ്കിലും ജനനന്മ ആഗ്രഹിക്കുന്ന ഒരു സർക്കാർ പ്രളയത്തിന്റെ കാരണവും അത് ആവർത്തിക്കാതിരിക്കാനുമുള്ള നടപടിയുമല്ലെ എടുക്കേണ്ടത് ? മറ്റൊന്ന് പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവരുടെ കാര്യമാണ് അവർക്കെല്ലാം വീട് നൽകിയൊ ? ഇല്ല പിന്നെങ്ങനെ പ്രളയത്തെ അവർ നേരിട്ടു എന്നാണ് പറയുന്നത് ? ഇവിടെയാണ് ബിജെപി വിശുദ്ധ ഭരണം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കുന്നത്.
വിദ്യാഭ്യാസ മേഖല മികച്ചതാക്കി എന്നാണ് ഈ സർക്കാറിന്റെ മറ്റൊരു അവകാശവാദം. എട്ട് വർഷമായി കമ്പ്യുട്ടർ വത്കരണം തുടങ്ങിയിട്ട് എങ്ങും എത്താത്ത സ്കൂളുകൾ ഞാൻ കാണുന്നു. കോവിഡ് കാരണം ഓൺലൈൻ ക്ലാസുകൾ തുടങ്ങേണ്ടിവന്നതൊക്കെയാണ് സർക്കാർ അതിന്റെ നേട്ടമായ് പറയുന്നത്. ലോകമെങ്ങും നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ നടക്കുന്ന കാര്യമാണിത്. നമ്മൾ മാത്രമല്ല എല്ലാവരും ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറി.
അടിസ്ഥാന സൗകര്യങ്ങൾ, ഗതഗത സൗകര്യങ്ങൾ, കൃഷി തുടങ്ങി സർവ്വ ഇടത്തും നാം പിന്നിലാണ്.കഴിഞ്ഞ 20 വർഷമായ് ഒരൊറ്റ വ്യവസായസ്ഥാപനങ്ങൾ പുറത്ത് നിന്ന് കേരളത്തിലേക്ക് വന്നിട്ടില്ല. ജനങ്ങൾക്കൊ സർക്കാറിനൊ വരുമാനം ലഭിക്കണമെങ്കിൽ വ്യവസായങ്ങൾ വേണം. അതേസമയം ഇവിടെ തന്നെ തുടങ്ങിയ വി-ഗാർഡ് പോലെയുള്ള മികച്ച സംരംഭങ്ങൾക്ക് കേരളം വിട്ട് ഓടേണ്ടിയും വന്നില്ലെ ? ഇന്ന് അവരുടെ വലിയ യൂണിറ്റുകളൊക്കെ കേരളത്തിന് പുറത്താണ്. കേരളത്തിൽ സംരംഭങ്ങൾ തുടങ്ങാൻ കഴിവും പ്രാപ്തിയുമുള്ള മലയാളികൾ പോലും ഇവിടേക്ക് വരുന്നില്ല. വ്യവസായങ്ങൾ തുടങ്ങുവാൻ അനുയോജ്യമായ അന്തരീക്ഷം ഉണ്ടാക്കാതെ ഇവിടെ ജോലികൾ ഉണ്ടാവില്ല, സാമ്പത്തീക സുരക്ഷിതത്വം ഉണ്ടാവില്ല. അതിനൊക്കെ ഭാരതീയ ജനതാ പാർട്ടി മുന്നോട്ട് വക്കുന്ന വിശുദ്ധഭരണം മാത്രമാണ് മാർഗ്ഗം.
Welcome to Haindava Keralam! Register for Free or Login as a privileged HK member to enjoy auto-approval of your comments and to receive periodic updates.
Latest Articles from Kerala Focus
- പാലക്കാടിന്റെ സ്വന്തം മെട്രോമാൻ
- കേന്ദ്രഏജൻസികളുടെ അന്വേഷണം സംസ്ഥാന സർക്കാർ തടസപ്പെടുത്താൻ ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ
- Kerala nun exposes #ChurchRapes
- Swami Chidanandapuri on “Why Hindu Need a Vote Bank?”
- Forgotten Temples Of Malappuram – Part I (Nalambalam of Ramapuram)
- Kerala’s Distressing Floods: Leftist & Jihadis Puke Hatred Venom
- Elevation of BL Santhosh And New Role: Greater Hopes for Kerala’s Saffron Fraternity
- Holy Karkidakam – Ramayana to Echo from Haindava Homes
- Mayilpeely Children’s Magazine Promotion Campaign Started
- Pamba Aarati – Dispell the Engulfing Darkness