മതംമാറ്റം കൊണ്ടെന്താണ് പ്രശ്നം?

By Shruthi Bhatt via Shruthi AVS published on September 30, 2017

മതംമാറ്റത്തിലിത്ര ഉത്കണ്ഠപ്പെടേണ്ട കാര്യമെന്താണ്?ആരെങ്കിലും ഏതെങ്കിലും മതം സ്വീകരിക്കട്ടെ വിശ്വസിക്കട്ടെ നിങ്ങൾക്കെന്താണ് കുഴപ്പം? എന്നൊക്കെയുള്ള നിരവധി പരിഹാസ ചോദ്യങ്ങൾ വിവിധ കോണുകളിൽ നിന്നും പലതരത്തിലുള്ള ആൾക്കാർ എന്നോട് ചോദിക്കാറുണ്ട്. ഇതിനൊക്കെയുള്ള മറുപടിയായിട്ടാണ് ഈ പോസ്റ്റ്.

മതംമാറ്റത്തെ ഞാനെന്തുകൊണ്ടെതിർക്കുന്നു എന്ന് ചോദിച്ചാൽ ഞാൻ മതംമാറ്റത്തിന് വിധേയയായൊരു സ്ത്രീയാണ് എന്നതാണ് എന്റെ ലളിതമായ മറുപടി. അതു കൊണ്ട് മതം മാറ്റത്തിന്റെ അപകടങ്ങൾ മറ്റാരേക്കാളും തിരിച്ചറിയുന്ന ഒരു വ്യക്തിയാണ് ഞാൻ.

കാസർഗോഡ് ഒരു സ്കൂളിൽ അധ്യാപികയായി ജോലി നോക്കവേ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും മതപരമായ ചർച്ചകളിലൂടെയും അവർ നൽകിയ ഇസ്ലാമിക പ്രഭാഷണങ്ങൾ കേട്ടും ഇസ്ലാം മതവും അതിലെ ജീവിത ദർശനവും ആണ് ഏറ്റവും നല്ലതെന്ന് ഞാൻ തെറ്റിദ്ധരിച്ചു.സനാതന ധർമ്മത്തെ പറ്റി ശാസ്ത്രീയമായ അറിവോ അതിനുള്ള സാഹചര്യമോ എനിക്ക് ലഭിച്ചിരുന്നില്ല. ഹിന്ദുധർമ്മത്തെ തരം താഴ്ത്തി യുള്ള പ്രഭാഷണങ്ങൾ കേട്ട് മറുപടി പറയാനാവാതെ ഞാൻ നിന്നു പോയിട്ടുണ്ട്. അവസാനം ഇസ്ലാം ആണ് ശരിയെന്നു തെറ്റിദ്ധരിക്കപ്പെട്ട് റഹ്മത്ത് എന്ന പേരിൽ ഞാൻ ഇസ്ലാം മതം സ്വീകരിച്ചു.

ആധികാരികമായ സ്ഥാപനങ്ങളിൽപോയി ഇസ്ലാമിക കോഴ്‌സുകൾ പഠിച്ചൊരു വ്യക്തി കൂടിയാണ് ഞാൻ. അതുകൊണ്ട് തന്നെ എനിക്ക് മതംമാറ്റത്തിന്റെ ഭീകരത വളരെ വ്യക്തമായിട്ടറിയാം. കാരണം, ഞാൻ റഹ്മത്ത് ആയിരുന്ന സമയത്ത് മറ്റു മതങ്ങളോട് എനിക്ക് കഠിനമായ വിദ്വേഷമായിരുന്നു. മതം മാറുന്നതിനുമുമ്പ് ഞാൻ ആരാധിച്ചിരുന്ന ഹിന്ദു ദൈവ സങ്കല്പങ്ങളെ പിശാചെന്ന രീതിയിൽ ആണ് ഞാൻ കണ്ടിരുന്നത്.അതുകൊണ്ട് അവരുടെ ചിത്രമോ വിഗ്രഹമോ കണ്ടാൽ പിശാചിനെ കാണുമ്പോൾ എന്നവണ്ണം ഇടത്തോട്ടു നോക്കി തുപ്പാനാണ് അവരെന്നോട് പറഞ്ഞിരുന്നത്. അതുപോലെ എന്റെ അച്ഛനോടും അമ്മയോടും വീട്ടിലെ മറ്റുള്ളവരോടും (മുസ്ലിങ്ങളല്ലാത്ത ആൾക്കാരെയെല്ലാം ) ‘ കണ്ടാൽ എനിക്ക് കടുത്ത വിദ്വേഷവും വെറുപ്പുമായിരുന്നു.കാരണം അള്ളാഹു നരകത്തീയിൽ കത്തിക്കാൻ പോകുന്നവരാണ് അവർ ! അല്ലാഹുവെ അല്ലാതെ വേറെ ആരെയെങ്കിലും ആരാധിച്ചാൽ ആരാധ്യനും ആരാധിക്കുന്നവനും ഒരുപോലെ നരകത്തീയിലെ ഇന്ധനങ്ങളാവും എന്നാണ് ഖുറാനിൽ പറയുന്നത്.അപ്പോൾ അല്ലാഹുവിനു പോലും സഹതാപം തോന്നാത്ത ആൾക്കാരോട് ഞാനെന്തിന് ദയ കാണിക്കണം? പ്രവാചകൻ മുഹമ്മദ് തന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി പ്രാർത്ഥിക്കുക പോലും ചെയ്യാത്തപ്പോൾ എന്നെ വളരെയേറെ സ്നേഹിച്ച, ലാളിച്ച അച്ഛനമ്മമാരോടുള്ള ബന്ധംപോലും അടർത്തി അവരോട് വിദ്വേഷംകൊണ്ട് നിറഞ്ഞ മതാന്ധത ബാധിച്ച സ്ത്രീയായിരുന്നു അന്ന് ഞാൻ. പിന്നെ അവരോട് അടുപ്പം കാണിച്ചത് അവരെയും ഇസ്ലാമാക്കുവാൻ വേണ്ടി മാത്രമായിരുന്നു.

“ഹിന്ദുക്കളാണ് നമ്മുടെ ഏറ്റവും വലിയ ശത്രുക്കൾ അവർ വർഗീയ വാദികളാണ് ” എന്നൊക്കെയാണ് അന്നവരെന്നെ പഠിപ്പിച്ചത്. നമ്മുടെ , ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടേയും ക്രിസ്ത്യാനികളുടേയും പൂർവ്വികർ ഒന്ന് തന്നെ എന്നത് ശരിയാണ്. പക്ഷേ, അന്നെന്നെ കുടുക്കിയ മതപരിവർത്തന ശക്തികൾ എന്നെ പഠിപ്പിച്ചത് അങ്ങനെയല്ല. ചുരുക്കത്തിൽ അങ്ങനെ ഇസ്ലാം മതം തലയ്ക്കു പിടിച്ചു ജിഹാദി മനോഭാവമുണ്ടായിരുന്ന ആളായിരുന്നു ഞാൻ.

അന്നെന്നെ എന്റെ മാതാപിതാക്കളും ഹിന്ദു സംഘടനക്കാരും ആർഷ വിദ്യാ സമാജത്തിലെത്തിച്ചില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഇന്ന് സിറിയയിലേക്കു ആട് മേയ്ക്കാൻ പോയ നിമിഷയെപോലുള്ളവരുടെ കൂട്ടത്തിൽ റഹ്മത്തെന്ന ഞാനുമുണ്ടായേനെ! അതല്ലെങ്കിൽ ഒരുപക്ഷെ ഏതെങ്കിലും യത്തീംഖാനയുടെ അകത്തളങ്ങളിൽ തേഞ്ഞരഞ്ഞു തീർക്കപ്പെട്ടേനെ!. സനാതന ധർമ്മത്തെ കുറിച്ചും ഇസ്ലാമിനെ കുറിച്ചും വ്യക്തമായ അവബോധം ഉണ്ടായതും ശരിയായ നിലപാടിലേക്കെത്തിച്ചേരുവാനായതും ആർഷ വിദ്യാ സമാജത്തിൽ വന്നതുകൊണ്ടാണ്. ഒരു തെറ്റായ ആശയത്തിനുവേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയ്യാറായ ഞാൻ ശരി തിരിച്ചറിഞ്ഞപ്പോൾ അതിന്റെ മുഴുവൻ സമയ പ്രവർത്തകയാകാൻ സ്വയം തീരുമാനിക്കുകയായിരുന്നു. എന്നെപ്പോലെ തെറ്റിദ്ധരിപ്പിക്കപെട്ട് മതതീവ്രവാദത്തിലേക്കു പോകുന്ന പതിനായിരങ്ങളെ തിരിച്ചുകൊണ്ടുവരുന്ന ദൗത്യം ഏറ്റെടുത്തത് അതുകൊണ്ടാണ്.

എന്ത് കൊണ്ട് മതപരിവർത്തനത്തെ എതിർക്കുന്നു എന്ന് ചോദിച്ചാൽ എന്റെ ജീവിതമാണതിനുള്ള ഉത്തരം. എനിക്ക് മുസ്ലിമിനോടും ക്രിസ്ത്യാനിയോടും വിരോധമില്ല. യഥാർത്ഥ ഹിന്ദു ധർമ്മത്തിൽ വന്നപ്പോൾ എല്ലാവരെയും, ഹിന്ദുവാണെങ്കിലും മുസ്ലിം ആണെങ്കിലും ക്രിസ്ത്യൻ ആണെങ്കിലും, ഒരുപോലെ കാണാനും സ്നേഹിക്കാനും ആദരിക്കാനുമാണ് ഞാൻ പഠിച്ചത്. പക്ഷേ തെറ്റായ ആശയങ്ങളെ തുറന്നു കാട്ടാനും എനിക്ക് ഭയമില്ല. ചോദിക്കുന്നുണ്ടല്ലോ നിങ്ങളെന്തിന് ഉത്കണ്ഠപ്പെടുന്നു എന്ന്. റഹ്മത്തിനെപോലുള്ളവർ ഉണ്ടാകാതിരിക്കാൻ നിമിഷയെപ്പോലുള്ളവർ ഉണ്ടാകാതിരിക്കാൻ. അതാണ് എന്റെ മറുപടി.അതെന്റെ ധർമ്മമാണെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

മയക്കുമരുന്നിനും മദ്യപാനത്തിനും പുകവലിക്കുമൊക്കെ അടിമപെട്ടവരെ ,തെറ്റായ ആശയത്തെ പിന്തുടരുന്നവരെ രക്ഷിച്ചെടുക്കുന്നത് പുണ്യമാണെന്ന് എല്ലാവരും കരുതുന്നില്ലേ അതുപോലെ ഒരുപക്ഷെ അതിലേറെ പുണ്യകരമായ പ്രവർത്തിയായി ഞാനിതിനെ കാണുന്നു. കടുത്ത അസഹിഷ്ണുവായ റഹ്മത്തിനെ പോലുള്ളവർ ഉണ്ടാകാതിരിക്കാൻ ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ആദർശം പഠിപ്പിച്ച ഋഷികളുടെ പൈതൃകം പിന്തുടരുന്ന, മനുഷ്യരെയെല്ലാം ഒരേ ഈശ്വരന്റെ മക്കളായും കാണുന്ന ശ്രുതിമാരെ വാർത്തെടുക്കാൻവേണ്ടിയാണ് ഞാൻ പൊരുതുന്നത്. സഹിഷ്ണുത നിലനിൽകണമെങ്കിൽപോലും സനാതന ധർമ്മം നിലനിൽക്കണമെന്ന് സ്വന്തം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ ആളാണ് ഞാൻ.

https://facebook.com/FriendsKeralaBJP/posts/1434841226626778

Welcome to Haindava Keralam! Register for Free or Login as a privileged HK member to enjoy auto-approval of your comments and to receive periodic updates.

Leave a Reply

Your email address will not be published. Required fields are marked *

 characters available

15 − four =

Responses

Latest Articles from Kerala Focus

Did You Know?