ശിശുപാൽജി അനുസ്മരണ സമ്മേളനം

published on February 26, 2023

 

ശിശുപാൽജി ഹിന്ദു ഗ്രാമ സേവാസമിതിയുടെ നേതൃത്വത്തിൽ ഹിന്ദു ഐക്യ വേദി സ്ഥാപക അദ്ധ്യക്ഷൻ ശിശുപാൽജിയുടെ പതിമൂന്നാം ചരമ വാർഷികം അനുസ്മരണ സമ്മേളനമായി സംസ്‌കൃതി ഭവനിൽ നടത്തി.

 

അനുസ്മരണ സമ്മേളനം മുൻ കേന്ദ്ര മന്ത്രി ശ്രീ. ഒ .രാജഗോപാൽ ഉത്‌ഘാടനം ചെയ്തു. ജെ. ശിശുപാലൻ വളരെ ലളിതമായ ജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നും സത്യസന്ധത , കാര്യക്ഷമത, മറ്റുള്ളവരെ സഹായിക്കാനുള്ള താത്പര്യം ഇതിന്റെയെല്ലാം മൂർത്തിമദ് ഭാവം ആയിരുന്നു എന്നും രാജഗോപാൽ അനുസ്‌മരിച്ചു .

 

ബിജെപി ദേശീയ നിർവാഹക സമിതി അംഗവും മുൻ മിസോറാം ഗവർണ്ണറും ആയ ശ്രീ. കുമ്മനം രാജശേഖരൻ , ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ , ബ്രഹ്മചാരി ഡോ .ഭാർഗ്ഗവറാം തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. നിലയ്ക്കൽ പ്രക്ഷോഭ കാലത്ത് തിരുവനന്തപുരത്ത് എൻ.എസ്.എസ് , എസ് എൻ ഡി പി , കെ പി എം എസ്. തുടങ്ങിയ 27 ഹൈന്ദവ സംഘടനകളെ ഒരുമിച്ചു വിളിച്ചു കൂട്ടി തന്റെ സംഘടനാ പാടവം അദ്ദേഹം തെളിയിച്ചതായി കുമ്മനം രാജശേഖരൻ പറഞ്ഞു. പല തവണ അക്രമികളാൽ തകർക്കപ്പെട്ട അഗസ്ത്യർ മുനിയുടെ പ്രതിമ പുനസ്ഥാപിച്ചു അഗസ്ത്യർ കൂടത്തിൽ ഇന്ന് കാണുന്നത് ശിശുപാൽജി സ്ഥാപിക്കപെട്ടതാണ് എന്നത് ഇന്ന് പല ആളുകളും മറന്നു പോയിരിക്കുന്ന ശിശുപാൽജിയുടെ നിശ്ചയദാർഢ്യത്തിന്റെ ഉദാഹരണം ആണ്. ആർ എസ്സ് എസ്സ് സാമാജിക സമരത വിഭാഗ് സംയോജക് കെ.രാജശേഖരൻ സ്വാഗതവും ശിശുപാൽജി ഹിന്ദു ഗ്രാമ സേവാ സമിതി ചെയർമാൻ ശ്രീ.ദുർഗ്ഗാദാസ് നന്ദിയും പറഞ്ഞു.

 

സമ്മേളനത്തിന് ശേഷം ജെ. ശിശുപാൽജിയെ കുറിച്ചുള്ള ഡോക്യു് മെന്ററിയുടെ പ്രദർശനവും ഉണ്ടായിരുന്നു.

Welcome to Haindava Keralam! Register for Free or Login as a privileged HK member to enjoy auto-approval of your comments and to receive periodic updates.

Leave a Reply

Your email address will not be published. Required fields are marked *

 characters available

sixteen − 10 =

Latest Articles from മലയാളം

Did You Know?