#ReadyToWait – അയ്യപ്പ സ്വാമിയെ കാണാന്‍ കാത്തിരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്;വിശ്വാസികളായ സ്ത്രീകളുടെ ഹാഷ് ടാഗ് ക്യാമ്പയിൻ ഏറ്റെടുത്ത് നിരവധിപേര്‍ രംഗത്ത്

via East Coast Daily published on August 29, 2016

Screenshot_20160828-210717

ആചാരാനുഷ്ഠാനങ്ങളുടെ മേലുള്ള കടന്നു കയറ്റത്തെ എതിർക്കാനായി വിശ്വാസികളായ സ്ത്രീകളുടെ #ReadyToWaitക്യാംപയിൻ ശ്രദ്ധേയമാകുന്നു. ഭക്തരുടെ കാര്യത്തിൽ അവസാനവാക്ക് എന്നും ഭക്തർക്ക് തന്നെ ആണ് എന്നത് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടാണ് കാമ്പയിൻ .അതേറ്റെടുത്തു നിരവധി സ്ത്രീകൾ രംഗത്തു വന്നതോടെ ഈ ക്യാംപയിൻ ട്വിറ്ററിലും സോഷ്യൽ മീഡിയയിലും വൈറൽ ആകുകയാണ്. ഹൈദരാബാദിൽ നിന്ന് പദ്മാ പിള്ളയുടെ വാക്കുകളിലേക്ക് , “ശബരിമലയില്‍, കാനനത്തിനൊത്ത നടുക്ക് ഒരു വിഗ്രഹമുണ്ട്. ആ പഞ്ചലോഹക്കൂട്ടില്‍ ഒരു ചൈതന്യം കുടി ഇരിക്കുന്നു എന്നാണു ഞാനടക്കമുള്ള പലരുടെയും “വിശ്വാസം”.
ആരാണ് നമുക്കയ്യനെ പറ്റി പറഞ്ഞു തന്നത്? എന്ത് കൊണ്ട്, ആ വിഗ്രഹത്തിലാണ് അയ്യപ്പന്‍ ഉള്ളത് എന്നും മറ്റനേകം അയ്യപ്പ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളില്‍ ഉള്ളത് “കാനനവാസന്‍” അല്ല എന്നും, അദ്ദേഹത്തിന്‍റെ പ്രതിബിംബം, അംശരൂപം ആണ് എന്നും പറയപ്പെടുന്നത്‌? എന്ത് കൊണ്ടാണ് അയ്യപ്പന്‍ ആ സ്ഥലം തിരഞ്ഞെടുത്തത്? ആരാണ് മാളികപ്പുറത്തിരിക്കുന്ന യുവതി? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം തേടി, ആ ഉത്തരങ്ങളില്‍ തൃപ്തര്‍ ആവുമ്പോള്‍ ആണ് ഒരാള്‍ അയ്യപ്പ വിശ്വാസി ആകുന്നത്.
വിശ്വാസികള്‍ അല്ലാത്തവര്‍ക്ക് പോകാന്‍ അതൊരു കാഴ്ച്ചബന്ഗ്ലാവല്ല. ഭക്തര്‍ കസ്ടമെര്സ് അല്ല, ഈശ്വരന്റെ ആരാധകര്‍ ആണ്.
1991 വരെ പമ്പയില്‍ പോലീസ് ചെക്കിംഗ് ഉണ്ടായിരുന്നില്ല. സുപ്രീം കോടതി S. മഹേന്ദ്രന്‍ vs. ദേവസ്വം കേസില്‍, അയ്യപ്പന്‍ എന്നാ “മൈനര്‍ പൌരന്‍” (അതെ ഹിന്ദു ക്ഷേത്രമൂര്തികള്‍ക്ക്‌ ഭരണഘടനാ സംരക്ഷണം ഉണ്ട്) വസിക്കുന്ന സ്ഥലത്ത് അദ്ദേഹത്തിന്‍റെ സമാധാനത്തിനും ചൈതന്യത്തിനും ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ ദേവസ്വം വീഴ്ച വരുത്തി എന്നും, അതിനാല്‍ ഒരു പ്രായ പരിധിയില്‍ ഉള്ള അന്യസ്ത്രീകള്‍ പൂങ്കാവനത്തില്‍ പ്രവേശിക്കാതെ ഇരിക്കാനുള്ള നടപടി എടുക്കണം എന്നും കോടതി വിധിച്ചു.
1991 -ല്‍ എനിക്ക് 14 വയസ്സ്. 3-10 വയസ്സ് വരെ 7 പ്രാവശ്യം അയ്യപ്പ ദര്‍ശനം ലഭിച്ചു. എന്റെ കുടുംബത്തിലോ, ഗ്രാമത്തിലോ നിന്ന് നിന്ന് 1991 വരെ (അതായതു പോലീസ് ചെക്കിംഗ് വരുന്നതിനു മുന്‍പ് പോലും) 11-55 പ്രായപരിധിയിലെ ഒരൊറ്റ സ്ത്രീ പോലും ശബരിമലയ്ക്ക് പോയില്ല. അവരെ ആരും തടയുംഎന്ന ഭയം കൊണ്ടല്ല, അയ്യപ്പന്‍ എന്ന ചൈതന്യത്തിന്റെ നന്മയ്ക്കായി അവര്‍ ചെയ്ത വൃതം ആയിരുന്നു അത്. എന്റെ അച്ഛന്‍ 50 ഓളം തവണ ശബരിമല ദര്‍ശനം നടത്തി. ആ മണ്ഡലമൊക്കെ അമ്മയും വൃതമിരുന്നു. അമ്മയ്ക്ക് 55 കഴിഞ്ഞപ്പോള്‍, ആദ്യമായി മല ചവിട്ടി.
എനിക്കിപ്പോള്‍ നാല്‍പ്പതു വയസ്സ്. 15 കൊല്ലം കൂടെ ഉണ്ട് ഈ വിരഹവൃതം. അന്ന്, ഈശ്വരന്‍ തന്നതെന്ന് ഭക്തര്‍ വിശ്വസിക്കുന്ന പ്രാണനും, ദേഹബലവും ഉണ്ടെങ്കില്‍ ഞാന്‍ പോകും. അന്ന് വരെ അയ്യന്‍ എന്റെ മനസ്സിലുണ്ട്. അത് മതിയെനിക്ക്. ” പദ്മ സ്വന്തം ഫോട്ടോയിട്ട് ഹാഷ് ടാഗും ചെയ്തു ക്യാംപയിനിൽ സജീവമായി.

കോഴിക്കോട് സ്വദേശി കൃഷ്ണ പ്രിയയുടെ വാക്കുകൾ ഇങ്ങനെ “ആചാര പരിഷ്കരണത്തിന്റെ പേരിൽ കോടതിയും രാഷ്ട്രീയവും അനാവശ്യമായി ഭക്തകളുടെ കാര്യത്തിൽ ഇടപെടാതിരിക്കുവാൻ വേണ്ടി.. മാളികപ്പുറത്തമ്മക്ക് കിട്ടാത്ത സൗഭാഗ്യം ഞങ്ങൾ ഭക്തകൾക്കു വേണ്ട എന്നുറക്കെ പറയുന്നതിന് വേണ്ടി..
ആചാരങ്ങൾ പരിഷ്കരിക്കപ്പെടുന്നത് അത് അന്യനു ദോഷകരമായി ഭവിക്കുമ്പോൾ ആണ്.. ഇവിടെ ഞങ്ങൾ ഭക്തകൾക്ക് ഈ ആചാരത്തിൽ യാതൊരു വിഷമവും ഇല്ല.. പുരോഗമനത്തിന്റെയും നിർബന്ധിതമായ ആചാര പരിഷ്കരണത്തിന്റെയും പേരിൽ ഞങ്ങളുടെ മാളികപ്പുറത്തമ്മയുടെ കാത്തിരിപ്പിന്റെ വില കുറച്ചു കാണാതിരിക്കുക.. സംഘടനകളും രാഷ്ട്രീയവും കോടതിയും ദയവു ചെയ്തു അയ്യപ്പന്റെയും അമ്മയുടെയും ഭക്തരായ ഞങ്ങൾ സ്ത്രീകളെ വെറുതെ വിടുക..

എന്റെ ലോകമാതാവിനു ലഭിക്കാത്ത ഒരു ദർശന സൗഭാഗ്യം എനിക്കും വേണ്ട .. സ്ത്രീകൾ അവിടെ പ്രവേശിക്കുന്നില്ലെങ്കിൽ അത് അവരുടെ ലോകമാതാവിനോടുള്ള ആദര സൂചകം ആയിട്ടാണ്… അതുപോലും മനസ്സിലാക്കാതെ ആചാരങ്ങൾ പരിഷ്കരിക്കപ്പെടണം എന്ന് മുറവിളി കൂട്ടുന്നതിൽ കാര്യമില്ല..
കലിയുഗ വരദന്റെ ദർശനത്തിനു വേണ്ടി ഭക്തയായ ഞാൻ എന്റെ വാർധക്യം വരെ കാത്തിരിക്കും .. എന്റെ കൂടെ നിൽക്കാൻ അയ്യപ്പന്റേയും ലോകമാതാവിന്റെയും ഭക്തകളായ ഓരോ സ്ത്രീകളും ഉണ്ടാകും എന്നെനിക്കു ഉറപ്പുണ്ട്.. ..
നമുക്കൊരുമിച്ചു നിൽക്കാം.. ലോകമാതാവിന്റെ കാത്തിരിപ്പിന്റെ പവിത്രത ഇല്ലാതാകാതിരിക്കാൻ നമ്മെക്കൊണ്ടാവുന്നതു പോലെ ശ്രമിക്കാം..
ഇവിടെ ഒരുപക്ഷെ സംഘടനകളോ രാഷ്ട്രീയമോ ഭക്തകളായ ഞങ്ങളുടെ കൂടെ ഉണ്ടാകുകയില്ല.. ഉള്ളത് മാളികപ്പുറത്തമ്മയുടെ കാത്തിരിപ്പിന്റെ പവിത്രത മാത്രമായിരിക്കും…
Iam #ReadyToWait ”
ദുബായിൽ ബിസിനസ് ചെയ്യുന്ന ശില്പവും നായർ പറയുന്നത് ഇങ്ങനെ “ശബരിമലയിലെ അയ്യപ്പൻ സ്ത്രീ വിദ്വെഷിയായിരുന്നെങ്കിൽ അയ്യപ്പനെ കാത്തു തൊട്ടടുത്ത്‌ മാളികപ്പുറത്തമ്മക്ക് സ്ഥാനമുണ്ടാകുമായിരുന്നില്ല . ആർത്തവ ചക്രമാരംഭിക്കുന്നതിനു മുന്പും ശേഷവും സ്ത്രീകള് ശബരിമലയിൽ പോകുമായിരുന്നില്ല. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. ബ്രഹ്മചാരികളിൽ സ്ത്രീ വിദ്വേഷത്തിന്റെ ചീട്ടു പതിപ്പിക്കുന്നത് സെമിടിക്‌ പ്രവണതയാണ്. സ്ത്രീവിദ്വേഷം എന്ന കണ്‍സ്ട്രക്റ്റ് തന്നെ സെമിടിക്‌ സംഭാവനയാണ്. ആർത്തവം സ്ത്രീകളെ അടിച്ചമർത്താനുള്ള വടി ആണെന്നു കരുതുന്ന ഫെമിനിസം അയ്യപ്പനെതിരെ വാളോങ്ങിക്കൊണ്ടു ശബരിമലയുടെ പരിശുദ്ധി നഷ്ടപ്പെടുത്തി അവിടം വെറുമൊരു ടൂറിസ്റ്റു കേന്ദ്രമാക്കാനുള്ള പദ്ധതികളിടുമ്പോൾ ഭക്തരായ സ്ത്രീകൾക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ…. മാളികപ്പുറത്തമ്മയെപ്പോലെ, ലോകമാതാവായ ദേവിയെ പോലെ സമയമാകുന്നതു വരെ കാത്തു നിൽക്കുവാൻ ഞങ്ങൾ തയ്യാറാണ്.
Yes..we are #ReadyToWait for our time. ”

ഹൈദരാബാദ് നിന്ന് സോഷ്യൽ മീഡിയ ആക്ടിവിസ്റ് ആയ സുജാ പവിത്രന്റെ വാക്കുകൾ ഇങ്ങനെ “ശബരിമലയിൽ ഇതുവരെ പോയിട്ടില്ല. പോകാനുള്ള സാഹചര്യം ചെറുപ്പത്തിൽ ഉണ്ടായിരുന്നില്ല. അയ്യപ്പനെ കണ്ടു വണങ്ങാനും ആ സന്നിധിയിൽ പോകാനും വളരെയേറെ ആഗ്രഹമുണ്ട്. പക്ഷെ അത് നൂറ്റാണ്ടുകളായി പാലിക്കപ്പെടുന്ന ആചാരാനുഷ്ഠാനങ്ങൾ എതിർത്തുകൊണ്ടാവരുതെന്ന് വളരെയധികം ആഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെ എന്റെ ഇഷ്ട ദൈവമായ അയ്യപ്പസ്വാമിയെ കാണാൻ ഞാൻ കാത്തിരിക്കാൻ തയ്യാറാണ്. ആചാരാനുഷ്ഠാനങ്ങൾ എതിർത്ത് കൊണ്ട് പോയി അവിടെ പ്രാർത്ഥിക്കാൻ എനിക്ക് തീരെ ആഗ്രഹമില്ല.സ്വാമി ശരണം. so we are #ReadyToWait
NB:- ഈ ഫോട്ടോ എടുത്തത് എന്റെ 11 വയസ്സുള്ള മകള്‍അമ്മു. അവള്‍ ഇതിന്റെ പര്‍പസ് എന്നോട് ചോദിച്ചു മനസിലാക്കിയപ്പോള്‍ തന്നെ പറഞ്ഞു “Mommy, I am also ready to wait ”
ഇതിനെ തുടർന്ന് വളരെയധികം സ്ത്രീകൾ ഈ കാമ്പയിനെ പിന്തുണച്ചു രംഗത്ത് വന്നു. അബുദബിയിൽ നിന്ന് വിജിഷാ നമ്പ്യാരിന്റെ വാക്കുകൾ ഇങ്ങനെ. “ശബരിമല ക്ഷേത്രത്തിൽ പോയി തന്നെ ശാസ്താവിനെ തൊഴണമെന്ന് നിർബന്ധമില്ലാത്ത ഒരു സാധാരണ വിശ്വാസിയാണ് ഞാൻ. അഥവാ അങ്ങനൊരു ആഗ്രഹം വന്നാൽ മല കയറി അയ്യപ്പനെ കാണാൻ യവ്വനം കഴിയും വരെ കാത്തിരിക്കാൻ ഞാൻ തയ്യാറുമാണ്. കാരണം എല്ലാ ആചാരങ്ങളും
പൊളിച്ചടക്കാനുള്ളതല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.
ഹാഷ്ടാഗ് പോസ്റ്റ് ചെയ്ത് ഈയിടത്തെ “കാത്തിരിയ്ക്കാൻ തയ്യാറുള്ള” എല്ലാ സ്ത്രീകൾക്കും ഈ കാമ്പെയിനിൽ ഭാഗമാകാം” അമേരിക്കയിൽ നിന്ന് അഞ്ജലിയുടെ വാക്കുകളിലേക്ക് “” നൂറ്റാണ്ടുകളോളം ക്ഷമയോടെ കാത്തിരുന്ന ഒരു മുഖവും , നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും കാത്തിരിക്കുന്ന മറ്റൊരു മുഖവുമാണ് ശബരിമലയിലെ രണ്ട് സ്ത്രീ മുഖങ്ങൾ. അതെ, ശബരിമല ഭക്തകളായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം കാത്തിരിപ്പിന്റെ ഭൂമിയാണ്. കലിയുഗവരദന്റെ ദർശന സൗഭാഗ്യത്തിനായുള്ള സുഖകരമായ ഒരു കാത്തിരിപ്പിന്റെ ഭൂമി . സാക്ഷാൽ ലോകമാതാവു പോലും നൂറ്റാണ്ടുകളായ്
അയ്യപ്പനു വേണ്ടി കാത്തിരിക്കുമ്പോൾ തുച്ഛമായ യൗവനകാല സമയം ആ ദർശന സൗഭാഗ്യത്തിനായ് കാത്തിരിക്കുവാൻ ഞങ്ങൾ ഭക്തകൾക്കു സന്തോഷമേയുള്ളൂ. ഭഗവദ് ദർശന വിഷയത്തിൽ അവസാന വാക്ക് ഭക്തരുടെതാണ്. ഈ വിഷയത്തിൽ ഞങ്ങൾ ഭക്തകളായ സ്ത്രീകൾക്കില്ലാത്ത വിഷമം ആർക്കാണ്? അതു കൊണ്ട് സംഘടനകളെ സർക്കാരെ ദയവു ചെയ്ത് ഞങ്ങളെ കാത്തിരിക്കാൻ അനുവദിക്കുക. കലിയുഗവരദനു വേണ്ടിയുള്ള സാക്ഷാൽ ലോകമാതാവിന്റെ കാത്തിരിപ്പിന്റെ പവിത്രതയുടെ വില കുറച്ചു കാണാതിരിക്കുക .

സിന്ധു മഹേശ്വരി നായർ ഇങ്ങനെ പറയുന്നു,”അയ്യപ്പസ്വാമിയെ ആരാധിക്കണമെങ്കിൽ ശബരിമല ഒഴിവാക്കി വേറെ അയ്യപ്പ ക്ഷേത്രം തെരഞ്ഞെടുക്കണം .ക്ഷേത്ര ആരാധാനെയെ തിരഞ്ഞെടുക്കുന്നവർ അവിടുത്തെ ആചാര അനുഷ്ടാനങ്ങളെ പാലിക്കുകയും ബഹുമാനിക്കുകയും ചെയ്യുക അതിനു കഴിയുന്നില്ലെങ്കിൽ വേറെ മാർഗം സ്വീകരിക്കുക… .ആറ്റുകാൽ പൊങ്കാലക്ക് പുരുഷന്മാർക്ക് പ്രവേശനം ഇല്ല ,കാരണം പൊങ്കാല സ്ത്രീകൾ മാത്രം ചെയ്യേണ്ട ആരാധനയാണ് ,സ്ത്രീകളുടെ ശബരിമല എന്നാണ് ആറ്റുകാൽ ക്ഷേത്രം അറിയപ്പെടുന്നത് .മറ്റു മതങ്ങൾ സ്വർഗ്ഗ പ്രാപ്തി ലക്ഷ്യമായി കാണുമ്പോൾ ഹിന്ദു മതം മുന്നോട്ട് വക്കുന്നത് പരമമായ മോക്ഷമാണ്..
അതിലൂടെ “അഹംബ്രഹ്മാസ്മി”(ഞാൻ ബ്രഹ്മം ആകുന്നു) എന്ന തിരിച്ചറിവ് നേടിയെടുക്കലാണ് . ചുരുക്കി പറഞ്ഞാൽ ആകാശങ്ങൾക്ക് അപ്പുറത്ത് എവിടെയോ മറഞ്ഞിരിക്കുന്ന ഒരു ഈശ്വരന്റെ അടുത്ത് ഒരു ഇരിപ്പിടമല്ല ,മറിച്ച് നമ്മളിൽ കുടികൊള്ളുന്ന ഈശ്വര ചൈതന്യത്തെ തിരിച്ചറിഞ്ഞ് സ്വയം ഈശ്വരനായി തീരലാണ് ഹിന്ദുവിന്റെ ആത്മീയത..

കൃഷ്ണനെ എങ്ങനെ കൊല്ലാം എന്ന് ചിന്തിച്ചു നടന്ന കംസനും മോക്ഷം കിട്ടി ,രാമനെ ശത്രുവായി കണ്ടിട്ടും രാവണനും മോക്ഷം കിട്ടി കാരണം ശത്രു ആയിട്ടാണെങ്കിലും ഏതു നിമിഷവും അവരുടെ മനസ്സിൽ ഭഗവത് ചിന്ത മാത്രമായിരുന്നു ….!!പലരും തുറന്നു പറഞ്ഞു മുന്നോട്ടു വരുന്നില്ല, അത്രേ ഉള്ളു…… ഒരു ഒപ്പു ശേഖരണം നടത്തി നോക്കൂ, അപ്പോൾ അറിയാം ! അയ്യപ്പ  സ്വാമിയെ  കാണാന്‍  കാത്തിരിക്കാന്‍  ഞാനും  തയ്യാറാണ്. ഡല്‍ഹിയില്‍ നിന്ന്  രാധികാ  മേനോനും അഭിപ്രായപ്പെടുന്നു.”ഇങ്ങനെ പോകുന്നു അഭിപ്രായങ്ങൾ. ഇതുവരെ നിശബ്ദരായിരുന്ന ഭക്തകളായ സ്ത്രീകളും പ്രതികരിക്കാൻ തുടങ്ങുന്നത് മുംബൈയിലെ ഹാജി അലി ദർഗയിലെ കോടതി വിധിയെയും ശബരിമലയിൽ പ്രവേശിക്കും എന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ പുതിയ പ്രസ്താവനയെയും തുടർന്നാണ് ഇപ്പോൾ ഇവരുടെ പ്രതികരണം

Welcome to Haindava Keralam! Register for Free or Login as a privileged HK member to enjoy auto-approval of your comments and to receive periodic updates.

Leave a Reply

Your email address will not be published. Required fields are marked *

 characters available

nineteen + 1 =

Latest Articles from മലയാളം

Did You Know?