സംസ്‌കൃത ഗ്രാമം വൈദിക ഗ്രാമം “സ്വാഗത സംഘം രൂപീകരിച്ചു

By K M Rajan published on February 12, 2017

കാറൽമണ്ണ : കാറൽമണ്ണയെ “സംസ്കൃത ഗ്രാമം വൈദിക ഗ്രാമം “എന്ന പദ്ധതിയിലേക്ക് ഉയർത്തുവാനായുള്ള ദീർഘകാല പദ്ധതിക്ക് നേതൃത്വം നൽകാനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് മഹർഷി ദയാനന്ദ സരസ്വതിയുടെ ജമദിനമായ ഫെബ്രുവരി 12ന് കാലത്തു 9ന് ബൃഹത് അഗ്നിഹോത്രത്തിനു ശേഷം ഡോ. പി. കെ. മാധവന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വി. കെ. രാജകൃഷ്ണൻ മാസ്റ്റർ വിഷയമവതരിപ്പിച്ചു.

സ്വാഗത സംഘം ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു. ഡോ. ശശികുമാർ നെച്ചിയിൽ (അധ്യക്ഷൻ ), ഡോ. പി. സി. വി. രേണുക, വി . ഗോവിന്ദദാസ്, എസ്‌. ശ്രീധര ശർമ്മ (ഉപാധ്യക്ഷന്മാർ ). കെ. ഗോവിന്ദ പ്രസാദ് (സംയോജകൻ, വൈദികഗ്രാമം )ഡോ. പി. മാലിനി വി. ശ്രീഹർഷൻ (സംയോജകർ, സംസ്കൃത ഗ്രാമം ). കെ. എം. രാജൻ (വ്യവസ്ഥാപകൻ ), ശ്രീമതി. ജയശ്രീ കുഞ്ഞുകുട്ടൻ (കോശദ്ധ്യക്ഷ ). സംഭാഷണ ശിബിരം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ കൺവീനർ മാരെയും നിശ്ചയിച്ചു. അടുത്ത യോഗം ശിവരാത്രി ദിനമായ ഫെബ്രുവരി 4ന് കാറൽമണ്ണ വേദ ഗുരുകുലത്തിൽ വെച്ച് നടത്താനും തീരുമാനിച്ചു.

Welcome to Haindava Keralam! Register for Free or Login as a privileged HK member to enjoy auto-approval of your comments and to receive periodic updates.

Leave a Reply

Your email address will not be published. Required fields are marked *

 characters available

5 × 1 =

Responses

Latest Articles from Dharma Smriti

Did You Know?