“ആഹുതി” മംഗലാപുരത്ത് പ്രകാശനം ചെയ്തു

via VSK Kerala published on October 31, 2016

സി.പി.എമ്മിന്റെ നേതൃത്വത്തില്‍ സംഘപ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ പ്രതിപാദിക്കുന്ന ആഹുതി പുസ്തകത്തിന്റെ പ്രകാശനം കര്‍ണ്ണാടകയിലെ മംഗലാപുരത്ത് നടന്നു.

മലയാള ചലച്ചിത്രതാരവും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി, ചക്രവര്‍ത്തി സുളിബെലെ, കമ്മ്യൂണിസ്റ്റ് അക്രമത്തില്‍ ഇരുകാലുകളും നഷ് ടമായ സി.സദാനന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മറ്റു പ്രസ്ഥാനങ്ങള്‍ക്കു പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്തുകയും ആ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ക്കു നേരെയും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയും അക്രമം അഴിച്ചുവിടാന്‍ പ്രേരിപ്പിക്കുകയും സി.പി.എം നേതൃത്വത്തിന്റെ നടപടിക്കെതിരെ ദേശവ്യാപകമായി പ്രചരണത്തിനൊരുങ്ങുകയാണ് രാഷ് ട്രീയ സ്വയംസേവക സംഘവും ഭാരതീയ ജനതാപാര്‍ട്ടിയും. അതിന്റെ ഭാഗമായി സിറ്റിസണ്‍സ് കൗണ്‍സില്‍ മംഗലാപുരം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ നൂറുക്കണക്കിനു ആളുകള്‍ സംബന്ധിച്ചു.

Welcome to Haindava Keralam! Register for Free or Login as a privileged HK member to enjoy auto-approval of your comments and to receive periodic updates.

Leave a Reply

Your email address will not be published. Required fields are marked *

 characters available

1 × 4 =

Latest Articles from മലയാളം

Did You Know?