ഭാരതീയനെന്നതു ശ്രേയസ്കരം: ആരിഫ് മുഹമ്മദ് ഖാൻ
ശ്രദ്ധേയനായ മുൻകാല ക്യാബിനറ് മിനിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ, പുതിയ കേരള ഗവർണറായി നിയോഗിക്കപ്പെട്ടതിൽ കൃതജ്ഞത രേഖപ്പെടുത്തി. ഭാരതീയനായി ജനിച്ചത് തൻ്റെ സൗഭാഗ്യമാണെന്നും അദ്ദേഹം അറിയിച്ചു.
ഇസ്ലാം മത മൗലിക വാദത്തെ നിശിതമായി വിമർശിച്ച ഖാൻ, മുസ്ലിം സമുദായത്തിലെ പ്രാകൃത വ്യവസ്ഥിതികളെ ഉടച്ചു വാർക്കുന്നതിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. “ദൈവത്തിൻറെ സ്വന്തം നാട്” എന്ന പ്രശസ്തമായ ശൈലിയെ പരാമർശിച്ച അദ്ദേഹം, പുതിയ നിയോഗം കേരളത്തെ സംബന്ധിച്ച തൻ്റെ പ്രാദേശിക പരിജ്ഞാനം വർദ്ധിപ്പിക്കുമെന്നും പറയുകയുണ്ടായി.
ഷാ ബാനോ കേസിൽ മുസ്ലിം പുരോഹിതന്മാരുടെ സമ്മർദ്ദത്തിന് വഴങ്ങിയതിൽ പ്രതിഷേധിച്ച്, 1986-ൽ രാജീവ് ഗാന്ധിയുടെ കോൺഗ്രസ് സർക്കാരിൽ നിന്ന് രാജിവെച്ചതോടെയാണ് ഖാൻ ശ്രദ്ധേയനായത്. ഇന്ത്യൻ ഭരണഘടനയിൽ അടിയുറച്ചു വിശ്വസിച്ച അദ്ദേഹം, അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡിന്റെ ( AIMPLB ) ഉന്മൂലനത്തിന് കാരണക്കാരനായി അറിയപ്പെട്ടു.
രാജീവ് ഗാന്ധി ചെയ്ത അബദ്ധം ആവർത്തിക്കാതിരിക്കാനും, മുത്തലാഖ് നിയമപരമായി വിലക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രേരിപ്പിച്ചതിൽ മുൻഗണനീയനാണ് ശ്രീ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കഴിഞ്ഞ ജൂൺ 30-നു കേന്ദ്ര സർക്കാർ മുത്തലാഖ് നിരോധിച്ച് നിയമഭേദഗതി കൊണ്ടുവന്നു.
Welcome to Haindava Keralam! Register for Free or Login as a privileged HK member to enjoy auto-approval of your comments and to receive periodic updates.
Latest Articles from മലയാളം
- ശിശുപാൽജി അനുസ്മരണ സമ്മേളനം
- തിരുവാഭരണ പാതയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത് അന്വേഷിക്കണം: കെ.സുരേന്ദ്രൻ
- പോപ്പുലർ ഫ്രണ്ടിന്റെ താലിബാനിസത്തിന് മുന്നിൽ കേരളം മുട്ടുമടക്കില്ല: കെ.സുരേന്ദ്രൻ
- കേരളത്തിൽ സിപിഎമ്മും കോൺഗ്രസും ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുന്നു: കെ.സുരേന്ദ്രൻ
- സഞ്ജിതിന്റെ ഭാര്യയുടെ ജീവന് ഭീഷണിയുണ്ട്: പോലീസ് സംരക്ഷണം നൽകണം: കുമ്മനം രാജശേഖരൻ
- പാലക്കാടിന്റെ സ്വന്തം മെട്രോമാൻ
- SC-ST പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിൽ 5 ഇരട്ടി വർദ്ധനവ്
- കേന്ദ്രഏജൻസികളുടെ അന്വേഷണം സംസ്ഥാന സർക്കാർ തടസപ്പെടുത്താൻ ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ
- സുവർണ്ണവ്യൂഹം !
- ആദി ശങ്കര ജയന്തി – പ്രഭാഷണം