ആർഷ വിദ്യാ സമാജത്തിന്റെ അഭ്യർത്ഥന

published on October 17, 2017

സനാതനധർമ്മത്തിന്റെ അധ്യയനം, അനുഷ്ഠാനം,ജനജാഗരണം,അധ്യാപനം, സംരക്ഷണം എന്നീ പവിത്ര ദൗത്യങ്ങളുടെ നിർവഹണത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ആർഷ വിദ്യാ സമാജം. സനാതന ധർമ്മ പ്രചാരണത്തോടൊപ്പം തെറ്റിദ്ധാരണയാൽ മറ്റു മതങ്ങളിലേയ്ക്ക് ആകർഷിക്കപ്പെട്ട മൂവായിരത്തിലധികം പേരെ ഹിന്ദുധർമ്മത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരുവാനും സ്ഥാപനത്തിന് കഴിഞ്ഞു.

അതിൽ ചെറുപ്പുളശ്ശേരി ആതിര, കാസർഗോഡ് ആതിര എന്നിവരുടെ തിരിച്ചു വരവ് മാത്രമാണ് മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞത്. ഇത് ഇസ്ലാമിക ജിഹാദികളെ വിറളി പിടിപ്പിച്ചു.

അവരുടെ പ്രത്യാക്രമണമായിരുന്നു ജമാഅത്തെ ഇസ്ലാമി ചാനൽ ആയ മീഡിയ വൺ മുൻകൈ എടുത്ത് നടത്തിയത്. പോപ്പുലർ ഫ്രണ്ടും നിക്ഷിപ്ത താല്പര്യക്കാരും കൂടി കള്ളക്കേസുകളിലൂടെ – വ്യാജമായ ആരോപണങ്ങളിലൂടെ സ്ഥാപനത്തെ നശിപ്പിക്കുവാൻ വേണ്ടി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്.

സ്ഥാപനത്തേയും അതിന്റെ പ്രധാന നേതാക്കളേയും സ്വാഭാവഹത്യ ചെയ്യാനും ആയിരക്കണക്കിന് മാതാപിതാക്കളുടെ എകാശ്രയമായ ഈ സ്ഥാപനത്തെ തകർക്കാനും എല്ലാ വിധ നീച തന്ത്രങ്ങളും പയറ്റിക്കൊണ്ടിരിക്കുന്നു.ദേശദ്രോഹ-തീവ്രവാദി ശക്തികൾ പരമാവധി ദ്രോഹിക്കാൻ ശ്രമിച്ചിട്ടും പിടിച്ച് നിൽക്കാൻ കഴിഞ്ഞത് ഈശ്വരന്റെ അനുഗ്രഹവും ഗുരുക്കന്മാരുടെ കാരുണ്യവും സജ്ജനങ്ങളുടെ പ്രാർത്ഥനയും കൊണ്ടാണ്.

ആർഷ വിദ്യാ സമാജത്തിന്റെ പ്രവർത്തനം പൂർവ്വാധികം ശക്തിയോടെ നടത്തുവാനും എല്ലാ ജില്ലകളിലേയ്ക്കും ഇതര സംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുവാനാണ് സംഘടനയുടെ തീരുമാനം.

നിലവിൽ യോഗക്ലാസുകൾ എല്ലാം ഏതാണ്ട് ഇപ്പോൾ നിശ്ചലമായിരിക്കുകയാണ്. സ്ഥാപനത്തെ നിലനിർത്തിയിരുന്ന വരുമാന മാർഗങ്ങളെല്ലാം ഇപ്പോൾ അടഞ്ഞിരിക്കുന്നു.

നിയമപരമായുള്ള പോരാട്ടങ്ങൾക്കും വളരെയേറെ തുക ആവശ്യമുണ്ട്. നിരന്തരമായ ഭരണകൂട- രാഷ്ട്രീയ-മാധ്യമ-ജിഹാദി ഭീഷണികൾ സ്വന്തമായ ഒരു ആസ്ഥാനത്തിന്റെ അനിവാര്യതയ്ക്ക് അടിവരയിടുന്നു.

ഈ ഗുരുതരമായ പ്രതിസന്ധി ഘട്ടത്തിൽ പ്രസ്ഥാനത്തിന് നിങ്ങളുടെ നിർല്ലോഭമായ സഹായസഹകരണങ്ങൾ ആവശ്യമാണ്. ദൗത്യനിർവ്വഹണത്തിന് ഞങ്ങളെ സഹായിക്കണമെന്ന് സുമനസ്സുകളോട് അഭ്യർത്ഥിച്ചു കൊള്ളുന്നു.

-വി.ആർ. മധുസൂദനൻ, ചീഫ് കോഴ്സ് കോർഡിനേറ്റർ,
ആർഷ വിദ്യാ സമാജം.

ഞങ്ങളുടെ Bank A/c No:
AXIS BANK, Tripunithura Branch, IFSC Code: UTIB0001098, A/c Holder: Vijnanabharathi Educational And Charitable Society, A/c No: 916010084782741.

Welcome to Haindava Keralam! Register for Free or Login as a privileged HK member to enjoy auto-approval of your comments and to receive periodic updates.

Latest Articles from മലയാളം

Did You Know?